മലപ്പുറത്ത് യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകർക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം

Jaihind News Bureau
Saturday, June 27, 2020

മലപ്പുറത്ത് യൂത്ത് കോൺഗ്രസ്‌-കെ.എസ്.യു പ്രവർത്തകർക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർക്കും യൂത്ത് കോൺഗ്രസ് നേതാവ് ഷംസീർ മണാളത്തിനും ഭാര്യയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. എടപ്പാൾ നന്നംമുക്കിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷംസീർ മണാളത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു കണ്ണൻ നമ്പ്യാർ. ഈ വീട്ടിലത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ശേഷം കണ്ണൻ നമ്പ്യാരെയും, ഷംസീറിനെയും, ഷംസീറിന്‍റെ ഭാര്യയെയും അക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി. നന്നംമുക്കിൽ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്ന നിരവധി പേർ രാജിവെച്ച് യൂത്ത് കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.