സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സെന്‍ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jaihind Webdesk
Monday, June 12, 2023

മലപ്പുറം: സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ 47 കാരനായ കൃഷ്ണകുമാറിനെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു കൃഷ്ണകുമാർ. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കാണാതെ വന്നതോടെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് എ കെ ജി സാംസ്കാരിക കേന്ദ്രത്തിലെ വായനശാലയിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് . ചങ്ങരംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.