മലപ്പുറത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം ആക്രമണം; സംഘർഷം

Jaihind Webdesk
Wednesday, January 12, 2022

മലപ്പുറം: വണ്ടൂരിനടുത്ത് ചെറുകോട് സിപിഎം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് പ്രകടനത്തിനിടെ സിപിഎമ്മിന്‍റെ കൊടികൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ സി പി എം പ്രവർത്തകർ കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നുവെന്ന് കോൺഗ്രസ് അറിയിച്ചു. ഒന്നര മണിക്കൂറോളം സംഘർഷം തുടർന്നു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇരുവിഭാഗം പ്രവർത്തകരേയും സ്ഥലത്തു നിന്നും നീക്കിയത്.