സീറ്റ് വിഭജനത്തെചൊല്ലി തർക്കം; പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ സിപിഎം ആക്രമം

Jaihind News Bureau
Sunday, November 8, 2020

മലപ്പുറം പൊന്നാനി വെളിയംകോട് കോതമുക്കിൽ സിപിഐ നേതാവിന് നേരെ ആക്രമം. സിപിഐ പ്രാദേശിക നേതാവ് ബാലൻ ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. കല്ല് കൊണ്ടുള്ള അക്രമത്തിൽ തലക്ക് പരിക്കേറ്റ ബാലനെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം എന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റുവിഭജന ചർച്ച പരാജയപ്പെട്ടു പിരിഞ്ഞിരുന്നു. പ്രദേശത്ത് കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഎം സി.പി.ഐ തർക്കവും നിലനിന്നിരുന്നു.