ലക്നോ: ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി സഖ്യവുമായി നീക്കുപോക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. യുപിയിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഒരേ ആശയമുള്ള പാർട്ടികൾ ഒരേ തരത്തിൽ ചിന്തിക്കണമെന്നും എസ്പി-ബിഎസ്പി സഖ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനായി രണ്ടു സീറ്റ് ഒഴിച്ചിട്ട സഖ്യത്തിനു വേണ്ടി രണ്ടു, മൂന്ന് സീറ്റുകൾ തങ്ങളും ഒഴിച്ചിടാമെന്ന് സിന്ധ്യ പറഞ്ഞു.