മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

Jaihind Webdesk
Friday, September 17, 2021

മലപ്പുറം : പൂക്കോട്ടുംപാടത്ത്‌ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും, ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

പൂക്കോട്ടുംപാടം കുറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്‍റെ കാടുപിടിച്ച കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ 6 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ അഷ്റഫ്, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്സൈസ് സംഘം പിടികൂടി. രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു.