വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ വിപുലീകരണം വൈകരുതെന്ന് ബെന്നി ബെഹനാൻ

Jaihind News Bureau
Friday, July 19, 2019

west-coast-canal

വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ വിപുലീകരണം വൈകരുതെന്ന് ബെന്നി ബെഹനാൻ എം പി ലോക്‌സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 1680 കിലോമീറ്റർ നീളമുള്ള സഞ്ചാരയോഗ്യമായ (Navigable) തീരവും ക്രോസ് കനാലുകളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തെ ഉൾനാടൻ ജലപാതകൾ . കേരളത്തിലെ 590 കിലോമീറ്റർ പ്രധാന ഉൾനാടൻ ജലപാത, വെസ്റ്റ് കോസ്റ്റ് കനാൽ വടക്ക് കാസർഗോഡ് മുതൽ തെക്ക് കോവളം വരെ നീളുന്നതാണ്. ഡബ്ല്യുസിസിയുടെ രണ്ട് അറ്റങ്ങൾ നിലവിലുള്ള ദേശീയ ജലപാത മൂന്നുമായി (West Coast Canal) ബന്ധിപ്പിച്ച് ഡബ്ല്യുസിസിയുടെ തെക്ക് കൊല്ലം വരെയും, വടക്ക് കോഴിക്കോട് മുതൽ കാസർഗോഡ് വരെയും വികസിപ്പിക്കുന്നത് സാമ്പത്തികമായി സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .