മഞ്ചേരിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പരിക്കുകളോടെ ആശുപത്രിയില്‍

Jaihind Webdesk
Saturday, December 30, 2023

 

മലപ്പുറം: മഞ്ചേരിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാൻ ശ്രമം. മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സുഹൈബിന് നേരെയാണ് വധശ്രമമുണ്ടായത്. നെല്ലിക്കുത്തിൽ ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. വെട്ടേറ്റ സുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.