അന്തരിച്ച അഡ്വ. വി.വി പ്രകാശിന്‍റെ പേരില്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം ; പരാതി നല്‍കി കോണ്‍ഗ്രസ്

Jaihind Webdesk
Friday, June 25, 2021

മലപ്പുറം ഡിസിസി പ്രസിഡന്‍റ്‌ ആയിരുന്ന അന്തരിച്ച അഡ്വ. വി.വി പ്രകാശിന്‍റെ പേരിൽ വ്യാജ  അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി വി.വി പ്രകാശിന്‍റെ ചിത്രം ഉപയോഗിച്ച് പലരോടും പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം സഹായം ആവശ്യപ്പെടുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് രീതി. നടപടി ആവശ്യപ്പെട്ട് ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റ് ഷാജി പാച്ചേരി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.