കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 20 വയസുകാരി അനുപമ യൂട്യൂബ് താരമാണ്. അനുപമ പത്മന് എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് 5 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ഉണ്ട്. യൂട്യൂബിലൂടെ മികച്ച വരുമാനം നേടിയിരുന്ന അനുപമ ആദ്യം കുറ്റകൃത്യത്തെ എതിര്‍ത്തിരുന്നെങ്കിലും വരുമാനം കുറഞ്ഞതോടെ തട്ടിക്കൊണ്ടു പോകലിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഹോളിവുഡ് സെലിബ്രിറ്റികളുടെയും വിദേശ താരങ്ങളുടെയും റിയാക്ഷനുകള്‍ ചെയ്യുന്ന വിഡിയോകളും ഷോട്ട്സുമാണ് അനുപമ പത്മന് എന്ന യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം.5 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള ചാനലില്‍ അനുപമയുടെ നായ്ക്കള്ക്കൊപ്പമുള്ള വിഡിയോകള്‍ക്കും പ്രത്യേക കാഴ്ചക്കാരുണ്ട്. മൂന്നുലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ മാസ വരുമാനം നേടിയിരുന്ന അനുപമ ആദ്യം മാതാപിതാക്കളുടെ പദ്ധതിയെ കര്‍ശനമായി എതിര്‍ത്തിരുന്നു.
നായപ്രേമിയായ അനുപമയുടെ ഉടമസ്ഥതയില്‍ പത്തിലധികം നായ്ക്കളുണ്ട്. കൂടുതല്‍ നായകളെ സംരക്ഷിക്കാന്‍ ഷെല്‍ട്ടര്‍ ഹോം തുടങ്ങണമെന്നും അതിനായി പണം ആവശ്യപ്പെട്ടു കൊണ്ടും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് .അപ്ലോഡ് ചെയ്തിരിക്കുന്ന 300 ല്‍ അധികം വരുന്ന വീഡിയോകളില്‍ ഭൂരിഭാഗവും അമേരിക്കന്‍ താരം കിം കര്ദാഷിയനെക്കുറിച്ച്. ഇംഗ്ലീഷിലാണ് വീഡിയോകളുടെ അവതരണം.. ഗുരുതര കുറ്റകൃത്യത്തില്‍ വെറും 20 കാരിയായ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയുടെ പങ്ക് എത്രത്തോളമെന്ന് പോലീസ് വിശദമായി അന്വേഷിക്കും.
കൊല്ലം ഓയൂരില്‍ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോന്നത് അനിതാകുമാരിയെന്നും വെളിപ്പെടുത്തല്‍. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ ആശ്രാമം മൈതാനം വിട്ടുപോയത്. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു. അതുപോലെ തന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതും അനിതാകുമാരിയാണെന്ന് എഡിജിപി അജിത്കുമാര്‍ വ്യക്തമാക്കി. കുട്ടിയുമായി അനിതാ കുമാരി ഓട്ടോയില്‍ കയറിയ സമയത്ത് മറ്റൊരു ഓട്ടോയില്‍ പത്മകുമാറും ഇവരുടെ പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികള്‍ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്മകുമാറും അനിതാ കുമാരിയും മറ്റൊരു ഓട്ടോ വിളിച്ച് തിരികെ പോയത്. രണ്ട് ഓട്ടോകളിലായിട്ടാണ് ഇവര്‍ ലിങ്ക് റോഡില്‍ വന്നിറങ്ങിയത്. പിന്നീട് കാറില്‍ വീട്ടിലേക്ക് മടങ്ങിപ്പോയുകയാണുണ്ടായത്.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആ ദൃശ്യങ്ങളില്‍ കുട്ടിയെ ഒക്കത്തിരുത്തിയാണ് ഒരു സ്ത്രീ ഓട്ടോയില്‍ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിക്കുന്നത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആശ്രാമം മൈതാനത്ത് തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. മഞ്ഞ ചുരിദാര്‍ ധരിച്ച, മാസ്ക് ധരിച്ച സ്ത്രീ കുഞ്ഞിനെ ഇവിടെ ഇരുത്തി പോകുന്നത് കണ്ടതായി കോളേജ് വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തിയിരുന്നു.