അമിത് ഷാ രാഷ്ട്രീയ ഗുണ്ട: മന്ത്രി ജി സുധാകരന്‍

Monday, October 29, 2018

അമിത് ഷാ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി സുധാകരൻ. അമിത് ഷായുടെ രൂപവും ഗുണ്ടയെ പോലെയാണ്. കോടതിയെയും ജനാധിപത്യത്തെയും ബഹുമാനമില്ലാത്ത ആളാണ് അമിത് ഷാ. സർക്കാരിനെ അട്ടിമറിക്കാൻ തടി മാത്രം പോരാ, എല്ലുകൂടി വേണമെന്നും മന്ത്രി പരിഹസിച്ചു.

ശബരിമല വിഷയത്തില്‍ തന്ത്രിമാരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തന്ത്രിമാരുടെ അഹങ്കാരമാണ് പ്രശ്നങ്ങൾക്ക് കാരണം. നട അടച്ചു പൂട്ടി പോകുമെന്ന് പറഞ്ഞിട്ട് അവിടെ തുടരുന്നതിൽ നാണമില്ലേയെന്നും മന്ത്രി ജി സുധാകരൻ ചോദിച്ചു.