ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല; ബിജെപി ആ ഉറപ്പും വാക്ക്‌ പാഴ്‌വാക്കായി

Jaihind News Bureau
Monday, February 10, 2020

Sabarimala-Nada-3

ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാക്ക്‌ പാഴ്‌വാക്കായി. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല എന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്നാണ് ഇതിന് കാരണമായി മന്ത്രി പറയുന്നത്. സ്വദേശ് ദർശൻ പദ്ധതി പ്രകാരം രണ്ട് വികസന പദ്ധതികൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. ശബരിമല കേന്ദ്രസർക്കാരിന്‍റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ദേശീയ തീർത്ഥാടന കേന്ദ്രം ആക്കാതിരുന്നത്.