യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരെ കസ്റ്റഡിയിൽ വിടും; കസ്റ്റഡി കാലാവധി വെള്ളിയാഴ്ച്ച വൈകീട്ട് വരെ.


യുഎപിഎ കേസിൽ റിമാന്‍റിൽ കഴിയുന്ന സി പി എം പ്രവർത്തകരായ അലൻ, താഹ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ്. 3 ദിവസത്തേക്കാണ് ഇരുവരേയും പോലീസ് കസ്റ്റഡിയിൽ വിട്ടത്. 5 ദിവസം കസ്റ്റഡിയിലാവശ്യപ്പെട്ട് ഇന്നലെയാണ് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്. കസ്റ്റഡി അപേക്ഷയെ കോടതിയിൽ പ്രതിഭാഗം എതിർത്തു. താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ഇനിയുള്ള ചോദ്യം ചെയ്യൽ. ഇരുവരുടേയും ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കും.

MaoistAlanThahaPolice Custody
Comments (0)
Add Comment