തൃശൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

Jaihind Webdesk
Tuesday, August 16, 2022

Rape-victim

തൃശൂർ: പുന്നയൂർക്കുളത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാവിന്‍റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വടക്കേക്കാട് ആണ് സംഭവം.

രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിംലിംഗിനിടെ അധ്യാപികയോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പലതവണ പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പൊന്നാനി സ്വദേശി ഷാഫി ആണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടങ്ങിയതായി വടക്കേകാട് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനയ്ക്ക് പോലീസ് പിടിയിലായിരുന്നു.