
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവ് താക്കോല്‍ കൊണ്ടുള്ള കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇന്നലെ രാത്രി കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം.
രാഹുലും മറ്റൊരാളും തമ്മില്‍ ബാറില്‍ ഉണ്ടായ തര്‍ക്കമാണ് പിന്നിട് കൊലപാതകത്തില്‍ കലാശിച്ചത്. താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. കാട്ടാക്കട മമല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.