
അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. എഡിജിപി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്നു പറന്നത്. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെക്കുറിച്ച് പമ്പ പോലീസിന് മുന്‍കൂട്ടി വിവരമൊന്നും ലഭിച്ചിരുന്നില്ല.