
പശ്ചിമേഷ്യയില്‍ വീണ്ടും പടയൊരുക്കം ശക്തമാക്കി അമേരിക്ക. നിലവിലുള്ള രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് പുറമെ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് കൂടി എത്തിയതോടെ മേഖലയിലെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.
ഏപ്രില്‍ 23-നാണ് യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തിയത്. നിലവില്‍ ചെങ്കടലിലുള്ള യുഎസ്എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ്, മേഖലയിലെ മറ്റ് ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ് എന്നിവയ്ക്കൊപ്പമാണ് പുതിയ കപ്പല്‍ വ്യൂഹം കൂടി ചേരുന്നത്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വിമാനവാഹിനിക്കപ്പലുകള്‍ക്ക് പുറമെ മറ്റ് നിരവധി സായുധ യുദ്ധക്കപ്പലുകളും ഈ വ്യൂഹത്തിന്റെ ഭാഗമായുണ്ട്. പശ്ചിമേഷ്യയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകുകയുമാണ് അമേരിക്കയുടെ ലക്ഷ്യം.