ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യുവതിയും കുഞ്ഞും മരിച്ചു

Jaihind News Bureau
Sunday, April 19, 2026

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചടങ്ങുകള്‍ക്ക് ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ഏതാണ്ട് 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്ത്രണ്ടോളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ട മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും.