
കൊച്ചി: കടുത്ത ചൂടിന് ആശ്വാസമായി കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ വേനല്‍മഴയെത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മഴ നഗരവാസികള്‍ക്ക് വലിയ ആശ്വാസമായെങ്കിലും കാറ്റിലും മഴയിലും ജില്ലയുടെ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ കാറ്റില്‍ ആലുവയിലടക്കം പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരില്‍ ദിനനാഥന് എന്നയാളുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതിനിടെ, സംസ്ഥാനത്ത് ഏപ്രില്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കടുത്ത ചൂടിന് ഇന്നത്തെ മഴയോടെ വലിയ ശമനമാണ് ഉണ്ടായിരിക്കുന്നത്.