നിലമ്പൂര്‍: ഇടത് ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിന്റെ പാരമ്പര്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേതുമാണ്. അത് യുഡിഎഫ് പാരമ്പര്യമാണ്. അത് കാത്തുസൂക്ഷിക്കുന്ന വിജയമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.