കരിപ്പൂരില്‍ 27 ലക്ഷത്തിന്‍റെ വിദേശ കറന്‍സി പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, June 22, 2022

 

മലപ്പുറം : വിദേശ നോട്ടുകളുമായി കരിപ്പൂരിൽ യാത്രികൻ പിടിയിൽ. 27 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാനാണ് കസ്റ്റംസിന്‍റെ പിടിയിലായത്. യുഎഇ ദിർഹമാണ് പിടികൂടിയത്. കൂടാതെ 48,000 രൂപയുടെ ഇന്ത്യൻ നോട്ടുകളും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.