മലപ്പുറത്ത് വാഹനാപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു

Jaihind Webdesk
Friday, August 26, 2022

മലപ്പുറത്ത് വാഹനാപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം പന്തല്ലൂർ മുടിക്കോടിൽ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ വിദ്യാർത്ഥികളാണ് മരിച്ചത്. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി അമീൻ, കിഴാറ്റൂർ സ്വദേശി ഇഹ്സാൻ എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം.