പാർലമെന്‍റ് സമ്മേളനത്തിനിടയിലും പ്രധാനമന്ത്രിയുടെ വിദേശ പര്യടനം

Jaihind News Bureau
Monday, July 23, 2018

പാർലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം പൊടിപൊടിക്കുകയാണ്. പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ പര്യടനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. അഞ്ച് ദിവസമാണ് പര്യടനം. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് മോദിയുടെ വിദേശപര്യടനത്തിന് ലഭിക്കുന്നത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ തന്നെയാണ് മേദിയുടെ വിദേശ പര്യടനത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നാണ് സമൂഹമാധ്യമങ്ങളിൽ അടക്കം നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന വിമർശനം. പാർലമെന്റ് നടപടിക്രമങ്ങളിൽ സജീവമാകേണ്ട രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ് ഉലകം ചുറ്റുന്നത്. ജവഹർലാൽ നെഹ്‌റു മുതലുള്ള എല്ലാ പ്രധാനമന്ത്രിമാരും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചർച്ചയിൽ സജീവമാകുകയും ചെയ്യുന്ന പാരമ്പര്യം ഉള്ളപ്പോൾ നരേന്ദ്ര മോദി പാർലമെന്റിനെ അഭിമുഖീകരിക്കുന്നതിൽ ഇത്തരത്തിൽ വിമുഖത കാട്ടുന്നത്. അഞ്ച് ദിവസം നീളുന്ന പര്യടനത്തിൽ റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 25 ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയാണ് സന്ദർശനത്തിന്റെ മുഖ്യ അജണ്ട. 23 ന് റുവാൻഡയിലെത്തുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസം ഉഗാണ്ടയിലേക്ക് പോകും.

https://youtu.be/NS418s-tSes