അഞ്ചടിച്ച് റഷ്യ; സൌദിയെ തകര്‍ത്ത് ആതിഥേയര്‍

Jaihind News Bureau
Thursday, June 14, 2018

ലോകകപ്പ് ലോകകപ്പ് ഫുട്ബോളിലെ ആദ്യ ജയം ആതിഥേയരായ റഷ്യക്ക്. സൌദി അറേബ്യയെ തോല്‍പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്. ചെറിഷേവ് ഇരട്ട ഗോള്‍ നേടി. ചെറിഷേവിന് പുറമെ യൂറി ഗസിൻസ്കി, ആർട്ടം സ്യൂബ, അലക്സാണ്ടർ ഗോളോവിൻ എന്നിവരാണ് ഗോള്‍ നേടിയത്.

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫുട്ബോൾ ലോകകപ്പിന് റഷ്യയിൽ ആവേശോജ്വല തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യക്ക് വിജയത്തുടക്കം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് റഷ്യ സൌദി അറേബ്യക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ രണ്ട് ഗോളുകള്‍‌ റഷ്യരണ്ടാം പകുതിയിൽ മൂന്നുഗോളുകൾ കൂടി നേടി ജയം ആധികാരികമാക്കി മാറ്റി. 12-ാം മിനിറ്റിൽ യൂറി ഗസിൻസ്‌കിയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് പകരക്കാരനായി കളത്തിലിറങ്ങിയ ചെറിഷേവാണ് രണ്ടാം ഗോൾ നേടിയത്. 71-ാം മിനിറ്റിൽ വീണ്ടും പകരക്കാരന്റെ ഗോൾ, ആര്‍ട്ടം സ്യൂബ ലക്ഷ്യം കണ്ടു. റഷ്യ മൂന്ന് ഗോളിന് മുന്നിൽ.

കളിയുടെ 90-ാം മിനിട്ടിറ്റില്‍‌ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന റഷ്യ ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സൌദിക്കെതിരായ വിജയം ആധികാരികമാക്കി.

ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ റഷ്യയുടെ അഞ്ചാം ഗോൾ പിറന്നു. ഫ്രീകിക്കിൽ നിന്ന് ഗൊളോവിനാണ് ഗോൾ നേടിയത്. ടൂർണമെന്റിന്റ ആദ്യ മഞ്ഞ കാർഡ് റഷ്യയുടെ അലക്‌സാണ്ടർ ഗോളോവിന് ലഭിച്ചു.

ഇന്‍ജുറി ടൈമില്‍ നേടിയ ഗോളോടെ ചെറിഷേവ് ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍‌ അവസാന മിനിറ്റില്‍ അലക്സാണ്ടര്‍ ഗോളോവിന്‍ നേടിയ ഗോളോടെ റഷ്യയുടെ ആകെ ഗോള്‍‌ നേട്ടം അഞ്ചായി.