കൊവിഡ്: രാജ്യാന്തര- ആഭ്യന്തര വിമാന യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സൗദി : അവധി ദിനങ്ങൾ തുടരും

Jaihind News Bureau
Sunday, March 29, 2020

റിയാദ് : കൊവിഡ് വ്യാപന പ്രതിരോധത്തിന്‍റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ അവധിയും ആഭ്യന്തര ഗതാഗത സര്‍വീസും നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചത്തേക്കായിരുന്നു വിമാന സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നത്. ഇന്ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് വീണ്ടും നീട്ടിയത്‌.

സര്‍ക്കാര്‍ മേഖലയിലെ അവധിയും സ്വകാര്യമേഖലയിലെ ഭാഗിക അവധിയും ബസ്, ട്രെയിന്‍, ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ഞങ്ങളുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.