കൊവിഡ്‌ 19 : കളക്ടറുടെ കർശന നിർദ്ദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം, വൻ ആൾക്കൂട്ടം; കണ്ണൂർ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ കേസ്

Jaihind News Bureau
Saturday, March 21, 2020

കണ്ണൂർ: കൊവിഡ്‌-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തോടെ ജുമുഅ നമസ്‌കാരം നടത്തിയ കണ്ണൂർ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെയും പരിയാരം പോലീസ് കേസെടുത്തു. ഇന്നല നടന്ന പ്രാർഥനയിൽ അഞ്ഞൂറോളം വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കളക്ടർ മതമേലധ്യക്ഷ്യന്മാരുമായി നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച പ്രാർഥന ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാർഥനകളും ഒഴിവാക്കണമെന്ന് കർശന നിർദേശം ഉണ്ടായിരുന്നു.

ഇത് പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് നടന്ന നമസ്‌കാരത്തിൽ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം നൽകിയ നിർദേശം ലംഘിച്ച പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.