ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്‌ കുവൈത്ത്‌ നിർത്തി

Jaihind News Bureau
Saturday, March 7, 2020

കുവൈത്ത്‌ : ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്‌ കുവൈത്ത്‌ നിർത്തലാക്കി. മാർച്ച്‌ 6 മുതൽ ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവർക്കും മറ്റു വിമാന കമ്പനികൾ വഴി രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കില്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ വ്യാപനം തടയുന്നത്‌ ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. വൈകുന്നേരം മുതൽ ആരംഭിച്ച മന്ത്രിസഭായോഗം അസാധാരണാം വിധം 4 മണിക്കൂറിലധികം നീണ്ടു നിന്നു. രാജ്യത്തേക്ക്‌ വരുന്ന വിദേശികൾ വഴി കൊറോണ വൈറസ്‌ ബാധ പകരുന്നത്‌ തടയാൻ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സർവ്വീസ്‌ നിർത്തി വെക്കുന്നത്‌ എന്ന് അധികൃതർ വ്യക്തമാക്കി.