കുവൈത്തില്‍ കൊവിഡ് രോഗികള്‍ രണ്ടായിരം പിന്നിട്ടു : ഇന്ന് രണ്ട് മരണം കൂടി

Jaihind News Bureau
Tuesday, April 21, 2020

കുവൈത്ത് : കുവൈത്തില്‍ കൊവിഡ് മൂലം രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. 63 വയസുള്ള സൊമാലിയന്‍ പൗരനും, 59 വയസുള്ള ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചരുടെ എണ്ണം 11 ആയി. ഇന്ന് 85 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2080 ആണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 37 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1171 ആയി. പുതിയതായി 45 പേരാണ് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 412 ആയി. 1657 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.