കൊവിഡ്-19 : കുവൈറ്റില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു; മരിച്ചത് സ്വദേശിയായ 55കാരന്‍

Jaihind News Bureau
Monday, April 13, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. 50 വയസുള്ള സ്വദേശി ആണ് മരണപെട്ടത്. ഇതോടെ മരണ സംഖ്യ 2 ആയി. ഇന്ന് 66 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 724 ആയി. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1300 ആയി. 150 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത് . 1148 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .