കൊവിഡ്-19 : കുവൈറ്റില്‍ 559 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Monday, July 20, 2020

കുവൈറ്റില്‍ 559 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 59763 ആയി. പുതിയതായി 652 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 50339 ആയി. 9016 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. വളരെ ദിവസങ്ങള്‍ക്കു ശേഷം കൊവിഡ്-19 മൂലം മരണം ഒന്നും രേഖപെടുത്താന്‍ ആശ്വാസകരമായ ദിവസമാണ് കടന്നുപോയത്.
ഇതുവരെ മരിച്ചവരുടെ എണ്ണം 408 ആണ്.