കുവൈറ്റില്‍ കൊവിഡ് മൂലം 8 മരണം : 885 പേര്‍ക്ക് പുതിയതായി രോഗം ; ഒമാനില്‍ ഒരേദിനം രോഗം 284 പേര്‍ക്ക്

Jaihind News Bureau
Friday, May 15, 2020

കുവൈറ്റ് / മസ്‌കറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ എട്ടു പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചരുടെ എണ്ണം 96 ആയി. 885 പേര്‍ക്ക് വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം  ബാധിച്ചവരുടെ എണ്ണം ഇതോടെ 12,860 ആയി.  

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 184 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 4349 ആയി. പുതിയതായി 189 പേരാണ് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം  3640 ആയി. 9124 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഒമാനില്‍ ഒരേ ദിനം 284 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 4625 ആയി വര്‍ധിച്ചു. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 19 ആയി ഉയര്‍ന്നു.