കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര വയനാട് ജില്ലയിൽ

Jaihind Webdesk
Sunday, November 11, 2018

K-Sudhakaran-Wayanad

കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര വയനാട് ജില്ലയിൽ പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് വയനാട്ടിലെ മലയോര ജനത ജാഥ നായകൻ കെ.സുധാകരന് നൽകിയത്. സി പി എമ്മിനും, ബി ജെ പി ക്കുമെതിരെ കടുത്ത വിമർശനമാണ് ജാഥ നായകൻ കെ.സുധാകരൻ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടത്തിയത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ സ്വീകരണ ത്തിന് ശേഷമാണ് കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര വയനാട്ടിലെ മലയോര മണ്ണിൽ പര്യടനം നടത്തിയത്. മാനന്തവാടിയിലെത്തിയ ജാഥ നായകനെ ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും, കെ എൽ പൗലോസും, കെ.ടി ജയലക്ഷ്മിയും മറ്റു നേതാക്കളുചേർന്ന് സ്വീകരിച്ചു. കനത്ത വെയിലിനെയും അവഗണിച്ച് നൂറുകണക്കിനാളുകളാണ് മാനന്തവാടിയിലെ സ്വീകരണ പൊതുയോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ സുൽത്താൻ ബത്തേരിയിലും കെ.സുധാകരന് ആവേശം അലയടിച്ച സ്വീകരണമാണ് ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ നൽകിയത്.

വയനാട് ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ കൽപറ്റയിൽ രാത്രി ഏറെ വൈകീട്ടും ജാഥ നായകനെ വരവേൽക്കാൻ വൻ ജനാവലിയാണ് എത്തിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി ജെ പിക്കും സി പി എമ്മിനും എതിരെ രൂക്ഷ വിമർശനമാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ കെ.സുധാകരൻ നടത്തിയത്

സുൽത്താൻ ബത്തേരിയിലെ സ്വീകരണ പൊതുയോഗത്തിൽ വെച്ച് എട്ട് സി പി എം പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നു.വിവിധ ഇടങ്ങളിലെ സ്വീകരണ പൊതുയോഗത്തിൽ വിവിധ കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കൾ സംസാരിച്ചു,കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് വയനാട് ജില്ലയിൽ കെ സുധാകരന് ലഭിച്ചത്.