ലോ​ക്ക് ഡൗ​ണ്‍ : അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ല​പാ​ടി​ല്‍ അ​യ​​വു വ​രു​ത്തി ക​ര്‍​ണാ​ട​കം; വ​യ​നാ​ട്, ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ തു​റ​ക്കും; കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെന്നും നിലപാട്

Jaihind News Bureau
Tuesday, March 31, 2020

ലോ​ക്ക് ഡൗ​ണിന്‍റെ പശ്ചാത്തലത്തില്‍ അ​ട​ച്ച അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ല​പാ​ടി​ല്‍ അ​യ​​വു വ​രു​ത്തി ക​ര്‍​ണാ​ട​കം. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ക​ര്‍​ണാ​ട​കം നി​ല​പാ​ട് അ​റി​യി​ച്ചു.

വ​യ​നാ​ട്, ക​ണ്ണൂ​ര്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം വ്യ​ക്ത​മാ​ക്കി​യ​ത്. അതെ സമയം , കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വിഷയത്തില്‍ ക​ര്‍​ണാ​ട​ക​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ലെ റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍ ത​ന്നെ ക​ര്‍​ണാ​ട​ക എ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മം​ഗ​ലാ​പു​രം-കാ​സ​ര്‍​ഗോ​ഡ് റൂ​ട്ട് ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഈ വിഷയത്തില്‍ ക​ര്‍​ണാ​ട​ക നി​ല​പാ​ട് വ്യക്തമാക്കിയില്ല .

ഇ​രി​ട്ടി-​കൂ​ര്‍​ഗ്-​വി​രാ​ജ്‌​പെ​ട്ട് റോ​ഡ് തു​റ​ക്ക​ണ​മെന്നാണ് കേ​ര​ളത്തിന്റെ ആവശ്യം . ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ബു​ധ​നാ​ഴ്ച അ​റി​യി​ക്കാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക എ​ജി​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച​ത്.ക​ണ്ണൂ​ര്‍- ഇ​രി​ട്ടി- മാ​ന​ന്ത​വാ​ടി- മൈ​സൂ​ര്‍, ക​ണ്ണൂ​ര്‍- സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി- ഗു​ണ്ട​ല്‍​പേ​ട്ട്- മൈ​സൂ​ര്‍ റോ​ഡു​ക​ള്‍ തു​റ​ക്കാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.