പഞ്ചാബിൽ നിന്ന് ട്രെയിൻ സർവീസിന് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനവഞ്ചന : കെ.സുധാകരൻ എം.പി.

Jaihind News Bureau
Thursday, May 14, 2020

പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്ന 1078 മലയാളികളെ തിരിച്ചു നാട്ടിൽ കൊണ്ടുവരുവാൻ പഞ്ചാബ് ഗവൺമെൻ്റ് മൂന്ന് പ്രാവശ്യം കത്തയച്ചിട്ടും മറുപടി നല്‍കാതെ അവഗണിച്ച മുഖ്യമന്ത്രിയുടെ സമീപനം ജനവഞ്ചനയാണെന്നും വിദ്യാർത്ഥികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുമ്പോഴും നിസംഗത തുടരുന്ന സർക്കാർ സമീപനം ക്രൂരമാണെന്നും കെ.സുധാകരൻ എം.പി. പറഞ്ഞു.

ഉത്തരേന്ത്യയിൽ ലോക്ഡൗൺ മൂലം കുടുങ്ങിപ്പോയ ആയിരക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് വരാൻ മറ്റ് സംസ്ഥാനങ്ങൾ ചിലവ് വഹിക്കാൻ തയ്യാറാകുമ്പോഴും മനുഷ്യത്വവും കരുണയുമില്ലാതെ കേരള ഭരണകൂടം പ്രവർത്തിക്കുകയാണ് .

നേരത്തെ റെയിൽവേ മന്ത്രാലയം ഏർപ്പെടുത്തിയ പാസഞ്ചർ ട്രെയിൻ ക്യാൻസൽ ചെയ്തപ്പോൾ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾക്ക് ആകെ ആശ്രയമായിട്ടുള്ളത് സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണെന്നിരിക്കെ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിൽ എത്തിച്ചേരുന്നതിന് സ്പെഷ്യൽ ട്രെയിനിന് അനുമതി നല്‍കാതെയുള്ള നിരുത്തരവാദപരമായ സമീപനം പ്രതിഷേധാർഹമാന്നെന്നും സർക്കാർ അലംഭാവം വെടിഞ്ഞ് ആത്മാർത്ഥമായ സമീപനം സ്വീകരിക്കണമെന്നും കെ.സുധാകരൻ എം.പി. ആവശ്യപ്പെട്ടു.