ലോക്ഡൗണ്‍: പുറത്തിറങ്ങാന്‍ പാസ് നിർബന്ധമാക്കും; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം

Jaihind News Bureau
Tuesday, March 24, 2020

തിരുവനന്തപുരം : മാർച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാവർക്കും പാസ് ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു.

നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കും. അതേസമയം മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും ഡി.ജി.പി അറിയിച്ചു. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാർ ഉള്‍പ്പെടെ അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് പാസ് നല്‍കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി അറിയിച്ചു. മാധ്യമപ്രവര്‍ത്തകർ തിരിച്ചറിയല്‍ കാർഡ് കരുതണം.

ടാക്‌സി വാഹനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് ഡി.ജി.പി വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും എല്ലാവരും ഉത്തരവ് പാലിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.

സത്യവാങ്മൂലത്തിന്‍റെ മാതൃക :