ഡല്‍ഹി പൊലീസിനെ പഞ്ചാബ് നേരിടും; കര്‍ഷകര്‍ക്ക് വേണ്ടി 70 അഭിഭാഷകരുടെ സംഘം ഡല്‍ഹിയില്‍; ഒപ്പമുണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ്

Jaihind News Bureau
Tuesday, February 2, 2021

ഡല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് ആവശ്യമായ നിയമസഹായം അടിയന്തരമായി നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുമെന്നും പറഞ്ഞ ക്യാപ്റ്റന്‍ അമരീന്ദർ സിംഗ്, ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് അദ്ദേഹം അറിയിച്ചു.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗം പുരോഗമിക്കുകയാണ്.