ഇടുക്കിയിലെ കർഷകരോടുള്ള ബാങ്കുകാരുടെ വായ്പാ നിഷേധം തുടരുന്നു

Jaihind News Bureau
Tuesday, November 26, 2019

ഇടുക്കിയിലെ കർഷകരോടുള്ള ബാങ്കുകാരുടെ വായ്പാ നിഷേധം തുടരുന്നു. വായ്പ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി.

വിദ്യാഭ്യാസ വായ്പ നൽകാമെന്ന് കർഷക കുടുംബത്തെ കബളിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്കിലേക്കാണ് കെ.എസ്.യു വിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്. വായ്പ നൽകാമെന്ന് ബാങ്കധികൃതർ നൽകിയ ഉറപ്പിനെ തുടർന്ന് ബാംഗ്ലൂരിൽ ഉപരി പഠനത്തിനായി അഡ്മിഷൻ എടുക്കുകയും തുടർന്ന് വായ്പ നിഷേധിക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥിയുടെ ഭാവി അനിശ്ചിതത്വത്തിലായി,

കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു സമരം. വായ്പ തീരുമാനം നീണ്ടതോടെ കെ.എസ്.യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

https://www.youtube.com/watch?v=0mXyhM9_5NM