കൊവിഡ് വിവരകൈമാറ്റത്തിൽ വന്‍വീഴ്ച; ഇടുക്കിയില്‍ 51 രോഗികളുടെ വിവരങ്ങള്‍ ചോർന്നു

Jaihind News Bureau
Wednesday, July 15, 2020

 

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് രോഗികളുടെ പേര് വിവരങ്ങൾ ചോർന്നു. 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. ഇവരുടെ മേല്‍വിലാസവും മൊബൈൽ നമ്പറും അടക്കമുള്ള വിവരങ്ങൾ പുറത്ത്. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇത് സംബന്ധിച്ച്  കളക്ടർ ഡി.എംഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചയുണ്ടായത്.