പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം; എല്ലാ സീറ്റുകളിലും ലീഡ്

Jaihind News Bureau
Thursday, October 24, 2019

പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭ നാല് സീറ്റുകളില്‍ മൂന്നിലും കോണ്‍ഗ്രസ് മുന്നേറുകയാണ്.  ഒരു സീറ്റില്‍ അകാലിദളിനാണ് ലീഡ്.  രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം.

പഞ്ചാബിലെ ജലാലാബാദ്, പഗ്‌വാര, മുഖരിയാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ദാക്ക സീറ്റിലാണ് അകാലിദള്‍ സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.

രാജസ്ഥാനിലെ മണ്ഡാവ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീത്ത ചൗധരി 7745 വോട്ടുകള്‍ക്ക് മുമ്പിലാണ്. നഗൗര്‍ മണ്ഡലത്തില്‍ 144 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.