തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രധാനമന്ത്രി അടിയന്തരമായി പ്രഖ്യാപിക്കണം.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കേരള ഗവണ്മെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് രാഷ്ട്രീയം കലര്‍ത്താതെ പുനരധിവാസ നടപടികളുമായി യോജിച്ച് നില്‍ക്കണം. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തന്നെയായിരിക്കും തിരിച്ചടിയെന്നും പാക്കേജിനെയും അത് ദോഷകരമായി ബാധിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.