UDF ഇടുക്കി ലോക്സഭാമണ്ഡലം നേതൃസംഗമം തൊടുപുഴയില്‍

Jaihind Webdesk
Thursday, September 27, 2018

ഇടുക്കി: യു.ഡി.എഫ് ഇടുക്കി ലോക്സഭാ മണ്ഡലം നേതൃസംഗമം തൊടുപുഴയിൽ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതല പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിൽ നടന്ന ഇടുക്കി പാർലമെന്റ് മണ്ഡലം നേതൃസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചൈയ്തു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതല ഓരോരുത്തരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മോദിയും പിണറായിയും ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഒരേപോലെയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം മാണി പറഞ്ഞു.

യു.ഡി.എഫ് കൺവീനറായി നിയമിതനായ ശേഷം ആദ്യമായി സമ്മേളനത്തിലെത്തിയ ബെന്നിബഹനാന് വേദിയിൽ വെച്ച് കേക്ക് മുറിച്ച് നൽകി ആദരിച്ചു.

യു.ഡി.എഫ് ഘടകകക്ഷിനേതാക്കളായ വി.കെ ഇബ്രാഹിം കുഞ്ഞ്, ജോണി നെല്ലൂർ, പി.ടി തോമസ് എം.എൽ.എ, പി.ജെ ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ. എ. തുടങ്ങി നിരവധി നേേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും നേതൃസംഗമത്തിനെത്തി.