മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കില്ല; തീരുമാനം ഇന്നറിയാം

Jaihind News Bureau
Saturday, January 4, 2020

Marad-Flats

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‍റെ സമയക്രമം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികൾ എതിർ അഭിപ്രായം അറിയിച്ചതോടെ ഇന്നലെ സമയക്രമം മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് സർക്കാർ വഞ്ചിച്ചുവെന്ന നിലപാടുമായി പ്രദേശവാസികൾ രംഗത്തെത്തി. ആൽഫാ സെറീൻ ആദ്യം പൊളിക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്നും ഫ്ലാറ്റ് പൊളിക്കാനെത്തിയ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം മാത്രമാണ് സബ്കളക്ടർ പരിഗണിക്കുന്നത് എന്നും പ്രദേശവാസികൾ ആരോപിച്ചു.