സന്തോഷ് ട്രോഫി : കേരള ടീമിനെ പ്രഖ്യാപിച്ചു; എസ് സീസൺ നയിക്കും

webdesk
Tuesday, January 29, 2019

Sathosh-Trophy-Kerala-Team

സന്തോഷ് ട്രോഫി ടൂർണമെന്‍റിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് കൊച്ചിയിൽ പ്രഖ്യാപിച്ചത്. എസ് സീസൺ ടീമിനെ നയിക്കും. ഗോൾ കീപ്പർ മിഥുൻ വൈസ് ക്യാപ്റ്റൻ.  രാഹുൽ വി രാജ്, ലിജു എസ്, മുഹമ്മദ് സല, ഫ്രാൻസിസ് എസ് തുടങ്ങിയവരും ടീമിൽ ഇടം നേടി . മത്സരങ്ങൾ ഫെബ്രവരി 4ന് ആരംഭിക്കും. തമിഴ്നാട്ടിലെ നെയ് വേലിയിൽ ഫെബ്രുവരി മൂന്ന് മുതൽ എട്ട് വരെയാണ് മത്സരങ്ങൾ.

ഒൻപത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് നിലവിലെ ചാന്പ്യന്മാരായ കേരളം ഇത്തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കാനുള്ള പോരാട്ടത്തിനിറങ്ങുക. മുൻ താരം വി.പി ഷാജിയാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ. മിഡ് ഫീൽഡർ എസ് സീസണാണ് കേരളാ ടീമിനെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിലെ വിജയശിൽപ്പിയായ ഗോൾകീപ്പർ വി. മിഥുനാണ് വൈസ് ക്യാപ്റ്റൻ. 73ആമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിന്റെ പ്രഖ്യാപനവും ടീം ജഴ്സി പ്രകാശനവും കൊച്ചിയിൽ നടന്നു. കരുത്തരായ സർവ്വീസസ്, തെലങ്കാന ടീമുകൾ ഉണ്ടെങ്കിലും കിരീടം നിലനിർത്തുമെന്ന് ക്യാപ്റ്റൻ സീസൺ പറഞ്ഞു. സർവ്വീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം. തമിഴ്നാട്ടിലെ നെയ്വേലിയിൽ അടുത്തമാസം മൂന്ന് മുതൽ എട്ട് വരെയാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സർവ്വീസസിനെയും കേരള ടീം നേരിടും.

ടീം അംഗങ്ങള്‍ : സീസണ്‍. എസ് (ക്യാപ്റ്റന്‍) , വി. മിഥുന്‍ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് അസര്‍, അജ്മല്‍. എസ്, മുഹമ്മദ് ഷരീഫ്, അലക്‌സ് സജി, രാഹുല്‍ വി. രാജ്, ലിജോ. എസ്, മുഹമ്മദ് സലാഹ്, ഫ്രാന്‍സിസ്. എസ്, സഫ്വാന്‍. എം, ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് ഇനായത്, മുഹമ്മദ് പറക്കോട്ടില്‍, ജിപ്‌സണ്‍, ജിതിന്‍. ജി, അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിന്‍ ദാസ്, ജിത്ത് പൗലോസ്.