സന്തോഷ് ട്രോഫി : 20 അംഗ കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Jaihind Webdesk
Tuesday, January 29, 2019

Santhosh-Trophy-Team

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ ഇന്ന് കൊച്ചിയിൽ പ്രഖ്യാപിക്കും. കേരളം നിലവിലെ ചാമ്പ്യന്മാരാണ്. വി പി ഷാജിയുടെ കീഴിലാണ് പരിശീലനം. ദക്ഷിണ മേഖലാ മത്സരങ്ങളാണ് ആദ്യം. കേരളത്തിന്‍റെ ഗ്രൂപ്പിൽ സർവീസസ്, തെലങ്കാന, പോണ്ടിച്ചേരി ടീമുകളാണുള്ളത്. മത്സരങ്ങൾ ഫെബ്രുവരി നാലിന് തമിഴ്‌നാട്ടിലെ നെയ്വേലിയിൽ തുടങ്ങും. നാലിന് തെലങ്കാന, ആറിന് പോണ്ടിച്ചേരി, എട്ടിന് സർവീസസ് എന്നിവരാണ് എതിരാളികൾ.