സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Jaihind News Bureau
Wednesday, October 30, 2019

Santosh Trophy Football

സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. നവംബർ 5 മുതൽ 10 വരെ നടക്കുന്ന ദക്ഷിണ മേഖല സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ നടക്കുന്നത്. 60 പേരടങ്ങുന്ന ടീമിൽ നിന്നാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടക്കുക ഗ്രൂപ്പ് എയിൽ കേരളം,ആന്ധ്രാപ്രദേശ് , തമിഴ്‌നാടുമാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാന, പോണ്ടിച്ചേരി, കർണാടക ടീമുകൾ ആണ് ഉള്ളത്.