‘സ്നേഹ ഗോൾ ധനരാജിനായി’ ഫുട്ബോള്‍ ടൂർണമെന്‍റ് നാളെ

Jaihind News Bureau
Saturday, January 18, 2020

പാലക്കാട് : അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് വേണ്ടി സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ‘സ്നേഹ ഗോൾ ധനരാജിനായി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂർണമെന്‍റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ധനരാജിന്‍റെ കുടുംബത്തിന് കൈമാറും.

ജനുവരി 19 ന് പാലക്കാട് നൂറണി ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വൈകിട്ട് 6 മണിക്കാണ് ടൂർണമെന്‍റ്. ഫ്ലഡ് ലൈറ്റ് മത്സരത്തില്‍ ഇന്ത്യൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ, ഷറഫലി തുടങ്ങിയവർ ബൂട്ടണിയും. പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ധനരാജിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം കായിക മന്ത്രി ഇ.പി ജയരാജനോട് ഉന്നയിച്ചിട്ടുണ്ടെന്നും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. രണ്ട് മത്സരങ്ങളാണ് പ്രദർശന മത്സരത്തിൽ നടക്കുക.