ആൾക്കൂട്ട ആക്രമണം : വിധി ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം

webdesk
Friday, September 7, 2018

ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള സുപ്രീം കോടതി വിധി എല്ലാ സംസ്ഥാനങ്ങളും ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് അന്ത്യശാസനം. ഇല്ലെങ്കിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്ക് കോടതിയിൽ നേരിട്ടു ഹാജരാകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ആൾകൂട്ട ആക്രമണം തടയുന്നതിനുള്ള നിയമത്തിന് രൂപം നൽകാൻ മന്ത്രിതല സമിതിക്ക് രൂപം നൽകിയെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു