പ്രധാനമന്ത്രിക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, September 11, 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മെഹുൽ ചോക്സിയുടെയും നീരവ്മോദിയുടെയും തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ്.

ഇരുവരെയും നാടുകടത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല. നീരവ്മോദിയുടെ തട്ടിപ്പുകളെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിച്ചില്ല.

2018 ജനുവരി 4നാണ് നീരവ് മോദി നാടുവിട്ടത്. പക്ഷെ കേന്ദ്രസർക്കാർ ആദ്യ നടപടി സ്വീകരിക്കുന്നത് 2 മാസം കഴിഞ്ഞതിന് ശേഷമായിരുന്നു.

മെഹുൽ ചോക്സി മോദിയുടെ മെഹുൽ ഭായ് ആണ്. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് വേട്ടയാടുകയാണെന്നും രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.