പമ്പയിൽ ബെയ്‌ലി പാലം വേണം: പ്രതിരോധമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

Jaihind Webdesk
Thursday, September 13, 2018

പ്രളയം കനത്ത നാശം വിതച്ച പമ്പയിൽ ബെയ്‌ലി പാലം നിർമിക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന് കത്തയച്ചു.

പ്രളയം പമ്പയിലെ പ്രധാന മാർഗമായ പാലത്തെ പൂർണമായും തകർത്തിരിക്കുകയാണ്. ശബരിമല മണ്ഡല സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നത്. അതുകൊണ്ട് സൈന്യത്തിന്റെ സഹായം ലഭിച്ചാൽ മാത്രമേ പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് കത്തിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത്ര വലിയ പുനരുദ്ധാരണ പ്രവർത്തനം നടത്താൻ കഴിയില്ല.

ഈ പാലം പണി പൂർത്തിയായില്ലങ്കിൽ മണ്ഡലകാലത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ത്രിവേണി കടന്ന് സന്നിധാനത്തേക്ക് പോകാൻ കഴിയുകയില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു

teevandi enkile ennodu para