Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ കാറ്റ്; ബിജെപി ഇന്ത്യയെ ഇല്ലാതാക്കുന്നു': എ.കെ. ആന്‍റണി

'രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ കാറ്റ്; ബിജെപി ഇന്ത്യയെ ഇല്ലാതാക്കുന്നു': എ.കെ. ആന്‍റണി
  തിരുവനന്തപുരം: ഇന്ത്യയിലിപ്പോൾ നിശബ്ദമായി കോൺഗ്രസിന് അനുകൂലമായ കാറ്റ് വീശുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ എംപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കുടുംബസംഗമം ജഗതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്തിന്‍റെ മതേതരത്വവും ബഹുസ്വരതയും നഷ്ടപ്പെടും. കഴിഞ്ഞ 10 വർഷമായി ഇന്ത്യയെ ആസൂത്രിതമായി ബിജെപി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് എ.കെ. ആന്‍റണി കുറ്റപ്പെടുത്തി. ബിജെപി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് ആകണമെന്നും ആന്‍റണി പറഞ്ഞു. പാലോട് രവി, മറിയാമ്മ ഉമ്മൻ, മറിയ ഉമ്മൻ തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in